Kerala
വിഷ്ണുജയുടെ മരണം: പ്രബിനെതിരെ ആരോഗ്യവകുപ്പും നടപടിയെടുത്തേക്കും
ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും പ്രതിയുമായ പ്രബിനെ ഒരാഴ്ചക്ക് ശേഷം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. പ്രബിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് നഴ്‌സാണ് എളങ്കൂർ പേലേപ്പുറം കാപ്പിൽത്തൊടി പ്രബിൻ(32)
പൂക്കോട്ടുപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജയാണ്(26) മരിച്ചത്. പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിഷ്ണുജ. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്
ജനുവരി 30നാണ് വിഷ്ണുജ മരിച്ചത്. അതേസമയം പ്രബിനെതിരെ ആരോഗ്യവകുപ്പും നടപടിയെടുത്തേക്കും. പോലീസ് വിവരം ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്യും. ഇതിന് ശേഷം ആരോഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചേക്കും.