Kerala
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കൂനൂരിലെന്ന് സൂചന; ഫോൺ ഒരു തവണ ഓൺ ആയി
മലപ്പുറം മങ്കട പള്ളിപ്പുറത്ത് നിന്ന് വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ വിഷ്ണുജിത്ത് ഊട്ടി കൂനൂരിലെന്ന് സൂചന. കൂനുരിൽ വെച്ച് ഒരു തവണ വിഷ്ണുവിന്റെ ഫോൺ ഓൺ ആയെന്ന് കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുകയാണ്
വിഷ്ണുവിനെ കാണാതായിട്ട് ഇന്ന് ആറ് ദിവസം തികയുകയാണ്. തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോൺ കൂനൂരിൽ വെച്ച് ഓണായത്. വിളിച്ചപ്പോൾ ഒരു തവണ ഫോൺ എടുത്തതായി കുടുംബം പറയുന്നു. എന്നാൽ ഫോൺ അറ്റൻഡ് ചെയ്തത് സുഹൃത്ത് ശരത് ആണെന്നാണ് പറഞ്ഞത്
അതേസമയം വിഷ്ണു ശരത്തിന് കോൾ ഫോർവേർഡ് ചെയ്തതാകാനും സാധ്യതയുണ്ട്. സെപ്റ്റംബർ നാലിന് രാത്രി 7.45ഓടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ വിഷ്ണുജിത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുജിത്തിനെ കാണാതായത്.