Kerala

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ഹർജിയിൽ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്

പത്ത് വർഷം തടവുശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി വിശദമായ വാദത്തിലേക്ക് കടന്നിരുന്നില്ല. ഹൈക്കോടതിയെയും സമീപിച്ചെങ്കിലും തീരുമാനമാകാതെ വന്നതോടെയാണ് കിരൺ സുപ്രീം കോടതിയെ സമീപിച്ചത്

വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നാണ് കിരണിന്റെ വാദം. ഭർതൃപീഡനത്തെ തുടർന്ന് 2021 ജൂണിലാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. 100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷം രൂപ വില വരുന്ന കാറും സ്ത്രീധനമായി നൽകിയാണ് കിരൺ കുമാറിന് വിസ്മയയെ വിവാഹം ചെയ്തു കൊടുത്തിരുന്നത്.

 

Related Articles

Back to top button
error: Content is protected !!