വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ്; പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഎം: എംഎം ഹസൻ

വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ് ആണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ യുഡിഎഫ് സർക്കാരിന്റെ പ്രതിനിധിയായ പ്രതിപക്ഷ നേതാവിനെ ഇങ്ങനെയാണോ പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കേണ്ടതെന്നും ഹസൻ ചോദിച്ചു
തങ്ങളുടെ സർക്കാർ ഭരിച്ചിരുന്ന കാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് പൂർണ വിയോജിപ്പാണുള്ളതെന്നും ഹസൻ പറഞ്ഞു
അതേസമയം, കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള ആലോചന ഉണ്ടായിരുന്നതെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതിയെപ്പറ്റി പഠനം നടത്താനും ഒരു സ്വകാര്യ ഏജൻസിയെ അതിനായി ചുമതലപ്പെടുത്തുകയും അദ്ദേഹം ചെയ്തിരുന്നു. പക്ഷെ ഇന്നത്തെ തുറമുഖ മന്ത്രി വി എൻ വാസവൻ അക്കാര്യങ്ങളെല്ലാം വിസ്മരിക്കുകയാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.