National

വഖഫ് നിയമഭേദഗതി: ഹർജികളിൽ വാദം തുടരും; ഇന്ന് ഇടക്കാല ഉത്തരവുണ്ടാകും

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീം കോടതി നൽകിയിരുന്നു

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുതെന്നതടക്കമുള്ള നിർദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യർഥനയെ തുടർന്ന് ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തുമോയെന്നും കോടതി ചോദിച്ചിരുന്നു

വഖഫ് കൗൺസിലിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലീങ്ങൾ തന്നെയാകണമെന്നും കോടതി നിർദേശിച്ചു. തർക്കങ്ങളിൽ കലക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയെയും കോടതി ഇന്നലെ എതിർത്തിരുന്നു.

Related Articles

Back to top button
error: Content is protected !!