ഗവർണർമാരുടെ പ്രവണതക്കെതിരായ താക്കീത്; സുപ്രീം കോടതി വിധിയിൽ മുഖ്യമന്ത്രി

തമിഴ്‌നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീം കോടതി പലതവണ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരഴും നിയമപോരാട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനാകില്ലെന്നും മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിർണായക വിധി. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രതിരോധത്തിലാക്കുന്ന കേന്ദ്രസർക്കാരിന് കൂടി കനത്ത പ്രഹരമാണ് കോടതി വിധി.