Kerala
ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു; അച്ചൻകോവിൽ നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി ജിഡി സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി