Kerala
വയനാട്, കരുണാകരൻ സ്മാരക ഫണ്ടുകൾ നൽകിയില്ല; തൃശ്ശൂരിൽ മണ്ഡലം കമ്മിറ്റികൾക്കെതിരെ കൂട്ടനടപടി
തൃശ്ശൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡന്റുമാർക്കെതിരെയും കൂട്ടനടടി. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്വാമല, കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയുമാണ് സസ്പെൻഡ് ചെയ്തത്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിരുത്തരവാദപരമായി മണ്ഡലം കമ്മിറ്റികൾ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വികെ ശ്രീകണ്ഠൻ അറിയിച്ചു. തിരുവനന്തപുരത്ത് കെ കരുണാകരൻ സ്മാരക കെട്ടിടം നിർമിക്കുന്നതിനുള്ള ഫണ്ട് നൽകാത്തതിന്റെ പേരിലും നടപടിയുണ്ട്
പാഞ്ഞാൾ, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂർ, ആർത്താറ്റ്, പുന്നയൂർ, കോടഞ്ചേരി, മറ്റത്തൂർ മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ നടപടി രേഖാമൂലം അറിയിക്കും.