Kerala

വയനാട് പുനരധിവാസം: നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക്

വയനാട് പുനരധിവാസ നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോർഡിനഷൻ കമ്മിറ്റിക്കാണ് രൂപം നൽകിയത്. ടൗൺഷിപ്പ് നിർമാണത്തിനുള്ള സ്‌പോൺസർഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും

സഹായവാഗ്ദാനം നൽകിയവർ, നിർമാണ കമ്പനി, ഗുണഭോക്താക്കൾ എന്നിവരുമായി ചർച്ച നടത്താനും കോർഡിനേഷൻ കമ്മിറ്റിക്ക് നിർദേശം നൽകി. ടൗൺഷിപ്പിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാർച്ചിൽ തന്നെ നിർമാണം ആരംഭിക്കാനാണ് ധാരണ

കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുൻഗണന ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!