Kerala
വയനാട് പുനരധിവാസം: ആദ്യ ടൗൺഷിപ്പ് എൽസ്റ്റോൺ എസ്‌റ്റേറ്റിൽ, മാർച്ചിൽ തറക്കല്ലിടും

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പ് കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്‌റ്റേറ്റിൽ. പുനരധിവാസത്തിനായി കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളിൽ ഒന്ന് മാത്രം ഏറ്റെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം.
ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തത്കാലത്തേക്ക് ഒഴിവാക്കുന്നത്. എൽസ്റ്റോൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. 58 ഹെക്ടറിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. മാർച്ചിൽ തറക്കല്ലിടും
242 പേരുടെ ഗുണഭോക്തൃപട്ടികയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയത്. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗൺഷിപ്പിൽ നിന്ന് പുറത്തുപോകുന്നവരെയും പരിഗണിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കുക.