Kerala
വയനാട് പുനരധിവാസം: ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് മാസത്തിൽ; ഇന്ന് ഉന്നതതലയോഗം ചേരും

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ചിൽ നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാനായി ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. യോഗത്തിൽ കേന്ദ്ര നൽകിയ വായ്പയുടെ വിനിയോഗവും ചർച്ച ചെയ്യും
മാർച്ച് മാസം അവസാനത്തോടെ വായ്പ തുക ചെലവഴിച്ച കണക്ക് നൽകണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇതോടെയാണ് വയനാട് പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്.
മാർച്ച് മാസത്തിൽ തന്നെ ടൗൺഷിപ്പിന്റെ തറക്കല്ലിടും. റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കം ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. വില നിർണയത്തിന് ശേഷം ഈ മാസം എസ്റ്റേറ്റുകൾ ഏറ്റെടുക്കും.