Kerala

വയനാട് പുനരധിവാസം: 78.73 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു; 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കൽ. മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങിൽ പങ്കെടുക്കും.

ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. 26 കോടി രൂപ കോടതിയിൽ കെട്ടിവച്ചതോടെ ഔദ്യോഗികമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിയേണ്ടി വരുന്ന എസ്റ്റേറ്റിലെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിക്കുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘ ശ്രീ പറഞ്ഞു.

കോടതിയിൽ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ പണം അടച്ചുവെന്നും കലക്ടർ വ്യക്തമാക്കി. തുടർന്ന് എൽസ്റ്റൺ എസ്റ്റേറ്റ് അധികൃതരുമായും ചർച്ച നടത്തിയെന്നും കലക്ടർ വ്യക്തമാക്കി. തറക്കല്ലിടലുമായി ബന്ധപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രിയങ്കാഗാന്ധി എംപി ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!