Kerala

വയനാട് പുനരധിവാസം: വീട് 1000 സ്‌ക്വയർ ഫീറ്റിൽ, ദുരന്തബാധിതർക്ക് ദിനബത്തയും ഉറപ്പാക്കുമെന്ന് മന്ത്രി

വയനാട് പുനരധിവാസത്തിൽ, ദുരന്തബാധിതരുടെ അവശേഷിക്കുന്ന പ്രശ്‌നങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യു മന്ത്രി കെ രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാകാത്തവരുടെയും ലിസ്റ്റാണ് തയ്യാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്

എൽസ്റ്റോൺ എസ്‌റ്റേറ്റിൽ ഇവർക്ക് സ്ഥലം നൽകും. 1000 സ്‌ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ടപ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതരിൽ 2188 പേർക്കുള്ള ദിനബത്തയും ചികിത്സയും ഉറപ്പാക്കും.

സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. എട്ട് പ്രധാന റോഡുകൾ നാല് പാലങ്ങൾ എന്നിവ കൊണ്ടുവരും. 1000 സ്‌ക്വയർ ഫീറ്റ് വീട് ആയിരിക്കും നിർമിക്കുക. രണ്ട് നില നിർമിക്കാൻ ആവശ്യമായ ഉറപ്പുള്ള അടിത്തറയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!