വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം, നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു; നയം പ്രഖ്യാപിച്ച് ഗവർണർ
സർക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ നമസ്കാരം പറഞ്ഞു കൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഗവർണറെ സഭയിലേക്ക് സ്വീകരിച്ചത്
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് വരികയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് മുൻഗണന നൽകുന്നുണ്ട്. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണ്. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതി കേരളം കൈവരിച്ചു.
വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചെന്നും ഗവർണർ പറഞ്ഞു.