Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്: ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം പെൻഷൻ കൈപ്പറ്റുന്നുണ്ട്. കോളേജ് അസി. പ്രൊഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ അടക്കം ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. രണ്ട് അസി. പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും സാങ്കേതിക വകുപ്പിൽ 46 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്.

Related Articles

Back to top button