Kerala
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറി; ഗൃഹനാഥൻ കാൽ വഴുതിവീണ് മരിച്ചു
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥൻ കാൽ വഴുതി വീണ് മരിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായരാണ്(56) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കനായി കയറിയതായിരുന്നു. ടെറസിന് ഡൈസ് ഭിത്തിയില്ലായിരുന്നു. ഇവിടെ നിന്നാണ് കാൽ വഴുതി വീണ് അപകടമുണ്ടായത്
മകൾ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.