പുറത്തുവന്നത് തന്റെ പുസ്തകത്തിലുള്ള കാര്യങ്ങളല്ല; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി
തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തൽ എന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം നേതാവ് ഇപി ജയരാജൻ. തികച്ചും അടിസ്ഥാനരഹിതമാണ് വാർത്ത. താൻ ആത്മകഥ എഴുതി തീർന്നിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. അതിന്റെ അനുമതി ആർക്കും നൽകിയിട്ടില്ല
ബോധപൂർവം ഉണ്ടാക്കിയ കഥയാണ് ഇത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക. താൻ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താൻ എഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല
താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നു എന്നറിയില്ല. തന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന ഭാഗമേ തനിക്കറിയൂ. ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.