Education

വരാനിരിക്കുന്നത് ലോകാവസാനമല്ല; മനുഷ്യന്‍ ഉള്‍പ്പെട്ട സസ്തനികളുടെ വംശനാശം

കുറേ അധികം കാലമായി ചര്‍ച്ചചെയ്യുന്ന കാര്യമാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ കഴിയുന്ന ഈ ഭൂമി അവസാനിക്കുമോയെന്നത്. എന്നാല്‍ അത് കാണാനുള്ള ഭാഗ്യം മനുഷ്യരായി പിറന്നവര്‍ക്കൊന്നും ഒരുപക്ഷേ ഉണ്ടാവില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വാര്‍ത്തകള്‍ പറയുന്നത്. ഭൂമിയുടെ അവസാനമൊന്നും കാത്തിരിക്കേണ്ട അതിന് മുമ്പ് മനുഷ്യര്‍ തന്നെ തീരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഒരുകാലത്ത് ഭൂമി അടക്കിവാണിരുന്നവരെന്ന് വിശ്വസിക്കുന്ന ദിനോസറുകളുടെ അതേ ഗതിയായിരിക്കും മനുഷ്യരുടെയും സസ്തനികളുടെയും കാര്യത്തിലും സംഭവിക്കുകയത്രെ. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആയ ഡോ. അലക്സാണ്ടര്‍ ഫാര്‍ണ്‍സ്വര്‍ത്തിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ ഭയാനകമായ സത്യം വെളിപ്പെടുത്തുന്നത്.

ഭൂമിയിലെ ഭൂഖണ്ഡങ്ങളെല്ലാം സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ ഒന്നിച്ച് പാംജിയ അള്‍ട്ടിമ എന്ന ഒരു വലിയ ഭൂപ്രദേശം രൂപപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ സൂപ്പര്‍ ഭൂഖണ്ഡം ഭൂമിയുടെ കാലാവസ്ഥയെ തന്നെ സമൂലമായി മാറ്റുന്നതാവുമെന്നാണ് അനുമാനിക്കുന്നത്. പാംജിയ അള്‍ട്ടിമയെന്ന സൂപ്പര്‍ഭൂഖണ്ഡത്തില്‍ സസ്തനികള്‍ക്കൊന്നും അതിജീവനം സാധ്യമാവില്ല.

അതികഠിനമായ ചൂടായിരിക്കും ഈ സൂപ്പര്‍ ഭൂഖണ്ഡത്തിലേത്. അന്തരീക്ഷത്തില്‍ കൂടുതല്‍ CO2 Dw ഒക്കെയുള്ള ഒരു പുതിയ കാലാവസ്ഥയിലായിരിക്കും. ഇത് ഗ്രഹത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുമെന്നും മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികള്‍ക്കൊന്നും ഈ സവിശേഷ കാലാവസ്ഥയില്‍ ജീവിതം സാധ്യമാകില്ലെന്നും
ഫാര്‍ണ്‍സ്വര്‍ത്ത് വ്യക്തമാക്കി.

Related Articles

Back to top button