Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടിയെന്ത്; നയരൂപീകരണത്തിന് കൾസൾട്ടൻസി വന്നേക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കൺസൾട്ടൻസി ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്. സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ പ്രശ്നങ്ങൾ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ വേണമെന്നതാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഏറെക്കാലമായി സർക്കാർ തന്നെ പറയുന്ന സിനിമാനയം എന്ന് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ ചോദ്യം. അടുത്തമാസം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു.

റിപ്പോർട്ടിൽ തന്നെ സിനിമ മേഖലയ്ക്ക് മാത്രമായി ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. റിട്ടയേഡ് വനിതാ ഹൈക്കോടതി ജഡ്ജി ആയിരിക്കണം ട്രൈബ്യൂണൽ അധ്യക്ഷ എന്നും പറയുന്നു. അത് നടപ്പിലാക്കാൻ സർക്കാരിന്മേൽ സമ്മർദ്ദമേറും. സിനിമ കോൺക്ലേവ് നടത്തി വിശദമായ ചർച്ച സർക്കാരിന്റെ ആലോചനയിലുണ്ട്. അതിനു സർക്കാരും പ്രതിപക്ഷവും സിനിമ മേഖലയിലെ മുഴുവൻ സംഘടനകളും സഹകരിക്കണം.

 

Related Articles

Back to top button