National

എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്; മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്നു: വൈറൽ വീഡിയോ

നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ലാത്ത അവസ്ഥയാണ്. ഓരോ ദിവസവും വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങളാണ് ഇന്നാട്ടിൽ നടക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളെ ഇളക്കിമറിച്ചുകൊണ്ടാണ് മറ്റൊരു വീഡിയോ വൈറലാവുന്നത്. കാഴ്ച്ചക്കാരെ കൂട്ടാനും വൈറലാവാനും എന്തും കാട്ടിക്കൂട്ടുന്ന അവസ്ഥയിലാണ് മനുഷ്യർ. അത്തരത്തിൽ വൈറലാവാൻ ചെയ്ത് വീഡിയോയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഒരാൾ ഒരു മത്സ്യത്തിൻറെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ കാണാൻ കഴിയുന്നത്. അപകടകരവും വിചിത്രവുമായ പലതരം വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയ്ക്ക് ഉപയോഗിച്ച വിഷയത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിനെ തമാശയായി കാണാൻ കഴിയില്ലെന്നും അയാൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പോസ്റ്റിന് താഴെ കമൻ്റുകൾ വരുന്നത്.

ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/reel/DGchojiSz7n/?utm_source=ig_web_button_share_sheet

രോഹു ഇനത്തിൽപ്പെട്ട മത്സ്യത്തിൻ്റെ വായിലേക്കാണ് ഇയാൾ ബിയർ ഒഴിച്ചു നൽകുന്നത്. മത്സ്യം ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ദാരുണമായ സംഭവത്തിനെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചിലരിൽ കൗതകമുണർത്തിയ വീഡിയോ മറ്റ് ചിലരിൽ രോക്ഷമാണ് ഉയർത്തിയത്. ബഹുഭൂരിപക്ഷം ആളുകളും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്

വീഡിയോയെ വിമർശിച്ച ചിൽ വീഡിയോ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻറ് ഓഫ് അനിമൽസിനെ (പെറ്റ) ടാഗ് ചെയ്തിട്ടുമുണ്ട്. മൃഗ പീഡനമായി കണക്കാക്കി ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) നടത്തിയ ഒരു ഗവേഷണത്തിൽ മദ്യത്തിൻ്റെ എക്സ്പോഷർ (EtOH) മത്സ്യങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്ക് വഴിതെറ്റാനും നീന്താൻ കഴിയാതെ വരാനും വിഷാംശമേൽക്കാനും ഇതിലൂടെ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു

Related Articles

Back to top button
error: Content is protected !!