Kerala
ബസ് മാറിക്കയറിയത് മനസിലായതോടെ ചാടിയിറങ്ങി; വയോധികയുടെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി
വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിന്റെ പിൻ ചക്രം കയറിയിറങ്ങിയത്.
കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി രാവിലെ 8 മണിയോടെ ഒന്നാം കല്ലിൽ നിന്നും ബസിൽ കയറിയ നബീസ ബസ് കുന്നംകുളത്തേക്കല്ല പട്ടാമ്പിയിലേക്കാണെന്ന് മനസിലാക്കിയതോടെ ബസിൽ നിന്നും ചാടിയിറങ്ങുകയായിരുന്നു.
ധൃതിയിൽ ബസിൽ നിന്നിറങ്ങിയ വയോധിക കാൽ മടങ്ങി വീഴുകയും ബസിന്റെ പിൻ ചക്രങ്ങൾ ഇടതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വയോധികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.