Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയാണ്; വലിയ ആളുകളെ സംരക്ഷിക്കാൻ ശ്രമമെന്ന് ചെന്നിത്തല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർഥ പ്രശ്‌നത്തിൽ നിന്നും വഴി മാറി പോകരുതെന്നും രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്നും ചെന്നിത്തല ചോദിച്ചു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർഥ പ്രശ്‌നത്തിൽ നിന്ന് വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്‌നം. സിനിമ രംഗത്തെ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Back to top button