Kerala

സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ; പിടികൂടാനാകാതെ വനം വകുപ്പ്

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനുള്ളിൽ പാമ്പ് കയറിയിട്ട് (Snake Enters Kerala Secretariat) മണിക്കൂറുകൾ പിന്നിടുന്നു. സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്. കണ്ടയുടൻ തന്നെ ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

കെട്ടടത്തിലെ വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. എന്നാൽ ശ്രമം പാഴായപ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ജീവനക്കാരുടെ ബഹളം കേട്ടതോടെ പാമ്പ് ആദ്യം കണ്ട് സ്ഥലത്തുനിന്ന് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സെക്രട്ടറിയേറ്റിലെ പഴയ കെട്ടിടത്തിലാണ് ജലവിഭവ വകുപ്പ് പ്രവർത്തിക്കുന്നത്.

Related Articles

Back to top button
error: Content is protected !!