Kerala
ഇരിങ്ങാലക്കുടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം
തൃശ്ശൂർ ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്‌സി ഇടിച്ച് യുവതി മരിച്ചു. ചിറപറമ്പിൽ വീട്ടിൽ മനോജിന്റെ ഭാര്യ ലക്ഷ്മിയാണ്(39)മരിച്ചത്.
കരുപടന്ന സ്വദേശി അഷ്‌റഫിന്റെ ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് ലക്ഷ്മിയെ ഇടിച്ചത്. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
പരുക്കേറ്റ ലക്ഷ്മിയെ ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ഓട്ടോ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.