Kerala
ഓടിക്കയറുന്നതിനിടെ കാൽവഴുതി ട്രെയിനിന്റെ അടിയിൽപ്പെട്ടു; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖറാണ്(31) മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ചെങ്കോട്ട-ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കവെ കാൽ വഴുതി വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് ട്രെയിൻ ഉടൻ നിർത്തിയെങ്കിലും അനുശേഖർ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് കുറച്ചുനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു