" "
National

മുകേഷ് അംബാനി 1,500 കോടിയുടെ സമ്മാനം നല്‍കിയ മനോജ് മോദി ആരാണ്

മുംബൈ: തന്റെ സന്തത സഹചാരിയായ മനോജ് മോദിക്ക് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സമ്പന്നന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയ സമ്മാനമാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മുകേഷിന്റെ വലംകൈയെന്ന് അറിയപ്പെടുന്ന അധികമൊന്നും ജനമധ്യത്തില്‍ വരാത്ത മനോജിന് വലിയൊരു കെട്ടിടമാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. അപ്പോള്‍ ആള്‍ വെറും ഒരു ജീവനക്കാരന്‍ മാത്രമാവില്ലെന്ന് ഉറപ്പാണല്ലോ.

മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി തുടങ്ങിവച്ച ബിസിനസ് ആശയങ്ങളായിരുന്നു മുകേഷിന്റേയും സഹോദരന്‍ അനിലിന്റേയുമെല്ലാം വളര്‍ച്ചക്ക് കാരണഹേതുവാത്. ഇന്ന് വലിയ രീതിയില്‍ വികസിപ്പിക്കാനും അതിന്റെ ഫലമായി ആഗോള തലത്തില്‍ തന്നെ സമ്പത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി എടുക്കാനും മുകേഷിന് കഴിഞ്ഞതിന് പിന്നിലും ഈ അടിത്തറതന്നെയാണ്.
രണ്ട് പതിറ്റാണ്ടിലധികമായി കഠിന പ്രയത്‌നത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത റിലയന്‍സ് സാമ്രാജ്യം മുകേഷ് അംബാനിയുടെ മാത്രം കഴിവ് കൊണ്ടാണ് വളര്‍ന്നതെന്ന് പറഞ്ഞാല്‍ അത് പൂര്‍ണമായും ശരിയാവില്ല. റിലയന്‍സ് ഗ്രൂപ്പിനെ ഏറെക്കാലമായി ഒപ്പം നിന്ന അംബാനിയുടെ വലംകൈയായ മനോജ് മോദിയുടെ ബുദ്ധിയും കഴിവുമെല്ലാം ഉള്‍ച്ചേര്‍ന്നതാണ് റിലയന്‍സ് ഗ്രൂപ്പിന്റെ വളര്‍ച്ച.

മുകേഷ് അംബാനിയുടെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല ഏറ്റവും ലാഭകരമായ പല സംരംഭങ്ങളുടെയും പിന്നിലെ ശില്‍പി ഈ മനുഷ്യനായിരുന്നു. മുകേഷിനോടെന്നപോലെ ഭാര്യ നിത അംബാനിയോടും മക്കളായ ആകാശ്, ഇഷ എന്നിവരോടുമെല്ലാം സിങ്കായി വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നൂവെന്നതാണ് മനോജ് മോദിയുടെ ഏറ്റവും വലിയ ശക്തി.

2020 ഏപ്രിലില്‍ ജിയോ പ്ലാറ്റ്ഫോമുകളും ഫേസ്ബുക്കും തമ്മിലുള്ള നിര്‍ണായക ഇടപാടില്‍ പ്രധാന പങ്ക് വഹിച്ചത് മോദിയുടെ കരിയറിലെ നിരവധി നാഴികക്കല്ലുകളില്‍ ഒന്ന് മാത്രമാണ്. കൂടുതല്‍ പൊതു ഇടങ്ങളില്‍ പ്രത്യേക്ഷപ്പെടാതെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കാത്ത വ്യക്തി കൂടിയാണ് മനോജ് മോദിയെന്ന് വീണ്ടും എടുത്തു പറയേണ്ടതില്ലല്ലോ.

മുംബൈ സര്‍വകലാശാലയിലെ പഠനകാലത്ത് ഒപ്പം ചേര്‍ന്ന മോദിയും മുകേഷും പിന്നീട് അങ്ങോട്ട് വെട്ടിപ്പിടിച്ച് കയറുന്നതാണ് രാജ്യം കണ്ടത്. ധീരുഭായ് അംബാനിയുടെ കാലഘട്ടത്തില്‍ 1980കളുടെ തുടക്കത്തിലാണ് മനോജ് മോദി റിലയന്‍സില്‍ എത്തുതന്നത്. മനോജ് മോദിയെ മുകേഷ് അംബാനി കണ്ടിരുന്നത് തന്റെ വെറുമൊരു ആശ്രിതനോ, ജോലിക്കാരനോ ആയിട്ടല്ലെന്നതിന്റെ തെളിവാണ് 22 നിലയുള്ള 1,500 കോടി മൂല്യമുള്ള ആ സമ്മാനത്തിലൂടെ വെളിപ്പെടുന്നത്.

Related Articles

Back to top button
"
"