Sports

ആര് പറഞ്ഞു ഗംഭീർ ചിരിക്കില്ലെന്ന്; അത് സഞ്ജുവിനെ കൊണ്ട് സാധിക്കുമെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റിലെ ഗൗരവക്കാരനായിരുന്നു ഗൗതം ഗംഭീർ. കളിക്കുമ്പോഴും കളി മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും ആ ഗൗരവം ഗംഭീർ സൂക്ഷിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായപ്പോഴും ഗൗരവശൈലിക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. ചിരിയുടെ കാര്യത്തിൽ പിശുക്കനെന്നാണ് ഗംഭീർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഗംഭീറിന്റെ ഒരു ചിരിയാണ് വൈറലാകുന്നത്. അതും മലയാളി താരം സഞ്ജു സാംസണ് ഒപ്പമുള്ളത്

ഇരുവരും കൈ പിടിച്ച് എന്തോ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ആര് പറഞ്ഞു ഗംഭീർ ചിരിക്കില്ലെന്ന്, ചിരിപ്പിക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ സാക്ഷ്യമാണ് ഈ ചിത്രമെന്നും ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബോണ്ടിന്റെ തുടക്കമാണിതെന്നും വിലയിരുത്തുന്നവരുമുണ്ട്

ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി വേണമെന്ന് ഗംഭീർ വാദിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും റിഷഭ് പന്തിനായി വാദിച്ചതോടെ നറുക്ക് പന്തിന് വീഴുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!