National

രാജ്യതലസ്ഥാനത്ത് ആര് കിരീടം ചൂടും; ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്

ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ ഡൽഹിയിൽ ഇന്ന് ജനം വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്.

രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. ഭിന്നശേഷിക്കാർക്കായി 733 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടർമാരിൽ 72.36 ലക്ഷം പേർ സ്ത്രീകളാണ്. പോളിംഗ് സ്‌റ്റേഷനുകളിലെ തിരക്ക് തൽസമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്

തലസ്ഥാനനഗരിയിൽ മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി. അതേസമയം ഡൽഹി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷി മെർലന കൽക്കാജി മണ്ഡലത്തിലും മത്സരിക്കുന്നു.

Related Articles

Back to top button
error: Content is protected !!