കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല; മാസപ്പടി കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. എസ്എഫ്‌ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.എന്തു കൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ചോദിച്ച കോടതി ഇക്കാര്യം രേഖപ്പെടുത്തി കേസ് വീണ്ടും ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു
എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായാണ് എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചത്
സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ കമ്പനിക്കുണ്ടായിരുന്നത്. 2017 മുതൽ 2019 കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.