ഈഗോ സഞ്ജു സാംസണിനോ അതോ കേരളാ ക്രിക്കറ്റ് അസോസിയേഷനോ
ചാമ്പ്യന്‍ ട്രോഫിയില്‍ നിന്ന് സഞ്ജു പുറത്താകാന്‍ കാരണം കെ സി എയെന്ന് ആരോപണം
ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് ശശി തരൂര്‍. തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരളാ ടീം എന്ന് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തിരിച്ചടിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് താരത്തെ പരിഗണിക്കാതിരുന്നതെന്നാണ് സഞ്ജു ആരാധകര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, വിജയ് ഹസാരെയില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാന്‍ കാരണമുണ്ടായിരുന്നുവെന്നും വയനാട്ടില്‍ നടന്ന പരിശീലനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നും കെ സി എ പ്രസിഡന്റ് വ്യക്തമാക്കി. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിജയ് ഹസാരെയില്‍ കളിക്കാത്തത് കൊണ്ടല്ലെന്നും അങ്ങനെയാണെങ്കില്‍ വിജയ് ഹസാരെയില്‍ 600ല്‍ അധികം റണ്‍സെടുത്ത കരുണ്‍ നായര്‍ ടീമിലുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.