National

നിങ്ങൾ എന്തിന്‌ രാഷ്ട്രീയ പോരാട്ടം നടത്തണം; ഇഡിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ഇഡിയെ രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനവുമായി സുപ്രീം കോടതി. രണ്ട് കേസുകളിലാണ് ഇഡിക്കെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചത്. മുഡ ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കും കർണാടക മന്ത്രിക്കും നൽകിയ സമൻസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിമർശനം

ദയവായി ഞങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. അല്ലാന്നുണ്ടെങ്കിൽ ഇഡിയെ കുറിച്ച് കടുത്ത പരാമർശങ്ങൾ നടത്താൻ കോടതി നിർബന്ധിതരാകും. നിർഭാഗ്യവശാൽ എനിക്ക് മഹാരാഷ്ട്രയിൽ ചില അനുഭവങ്ങളുണ്ട്. നിങ്ങൾ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് കടുത്ത ഭാഷയിൽ പറഞ്ഞു

രാഷ്ട്രീയ പോരാട്ടങ്ങൾ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് മുന്നിൽ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നതെന്ന് ചോദിച്ച കോടതി ഇഡിയുടെ അപ്പീൽ തള്ളി. കക്ഷികൾക്ക് ഉപദേശം നൽകിയതിന് അഭിഭാഷകർക്ക് സമൻസ് അയച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജിയിലും സുപ്രീം കോടതി ഇഡിയെ രൂക്ഷമായി വിമർശിച്ചു. ഇഡി രാഷ്ട്രീയമായി പ്രവർത്തിക്കുന്നതിന് ഒന്നിലധികം ഉദാഹരണങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!