Kerala

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദമായി ശക്തിപ്രാപിച്ചു. വടക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്

അടുത്ത 24 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ചേക്കും. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് ഇന്നും കർണാടക, ലക്ഷദ്വീപ് തീരത്ത് 19ാം തീയതി വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!