Kerala
വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ ഭാര്യയെ കാണാനില്ല; തെരച്ചിൽ തുടരുന്നു
![](https://metrojournalonline.com/wp-content/uploads/2025/02/maanu-780x470.avif)
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മാനുവിന്റെ(45) ഭാര്യയെയും കാണാനില്ല. തിങ്കളാഴ്ച വൈകിട്ട് കടയിൽ സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് മാനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് സൂചന. മാനുവിനൊപ്പം ഭാര്യയുമുണ്ടായിരുന്നതായി വിവരമുണ്ട്
ഭാര്യ ചന്ദ്രികയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചന്ദ്രികയ്ക്കായി തെരച്ചിൽ തുടരുകയാണ്. തമിഴ്നാട് അതിർത്തിയായ നൂൽപ്പുഴ കാപ്പാട് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തമിഴ്നാട്ടിലെ വെള്ളരി കവലയിൽ നിന്ന് വരുമ്പോൾ വയലിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്
ഇരുവരെയും കാണാതായതോടെ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മാനുവിന്റെ മൃതദേഹം ലഭിച്ചത്. കാപ്പാട് കോളനിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കളുള്ള കാപ്പാട് കോളനിയിലേക്ക് വന്നതാണ് മാനുവും കുടുംബവും.