National
ബംഗ്ലാദേശിൽ തിരികെ എത്തി പ്രതികാരം ചെയ്യും; മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന സൂം മീറ്റിംഗിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. ക്രിമിനലുകളുടെ തലവൻ എന്നാണ് ഹസീന യൂനുസിനെ വിശേഷിപ്പിച്ചത്
യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണ്. രാജ്യത്ത് അധർമം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അവർ ആരോപിച്ചു. അതേസമയം ഹസീനയെ രാജ്യത്ത് തിരികെ എത്തിക്കുമെന്നും നിയമനടപടികൾക്ക് വിധേയമാക്കുമെന്നും ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചു
വിദ്യാർഥി കലാപത്തിനിടെ കൊല്ലപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായാണ് ഷെയ്ഖ് ഹസീന സൂം മീറ്റിംഗിലൂടെ സംസാരിച്ചത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഹസീന താൻ തിരിച്ചെത്തി പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചു.