Kerala

പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസ്സമെങ്കിൽ രാജിവെക്കും: പിവി അൻവർ

പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസ്സമാണെങ്കിൽ രാജിവെക്കുമെന്ന് പിവി അൻവർ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കാനില്ലെന്നും അൻവർ പറഞ്ഞു. പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു

കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നത്. ജലീലിന് ഒറ്റയ്ക്ക് നിൽക്കാൻ ശേഷിയില്ല. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടിവെക്കുമെന്ന് പറഞ്ഞിരിക്കാം. നിലമ്പൂർ ആയിഷയുടെ മനസ് തന്റെ കൂടെയാണ്. കണ്ണൂരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്

മലപ്പുറം സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്നും പണം ദേശദ്രോപ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിലും പറഞ്ഞിട്ടുണ്ട്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വെച്ചതെങ്കിൽ ആരോപണം എല്ലാവരെയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനമൊഴിയണം. അതിന് തയ്യാറല്ലെങ്കിൽ മാപ്പ് പറയാനെങ്കിലും തയ്യാറാകണമെന്നും അൻവർ പറഞ്ഞു.

Related Articles

Back to top button