Kerala
കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരിയായ യുവതി പിടിയിൽ

കേരളത്തിലേക്ക് വൻ തോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിംഗ് വിദ്യാർഥിനിയും പാലാ സ്വദേശിനിയുമായ അനുഷയാണ്(22) പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്
32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അന്വേഷണം അനുഷയിലേക്ക് എത്തിയത്. യുവതി രണ്ട് വർഷമായി ബംഗളൂരുവിൽ മലയാളി വിദ്യാർഥികളുടെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പോലീസ് പറയുന്നു
ലഹരി വാങ്ങാനായി സമൂഹമാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കി മാറ്റും. മലയാളികൾ താമസിക്കുന്ന പിജി, ഹോസ്റ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷയുടെ ഇടപാടുകൾ