Kerala
വിമാന ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; യുവതി അറസ്റ്റിൽ

അരൂർ: വിമാന ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്നു പണം തട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി ബി. അനീഷയെയാണ് ചേർത്തല കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിൽ നിന്നു നാട്ടിലേക്ക് വരുന്നതിനായി 3 ടിക്കറ്റുകൾ ശരിയാക്കി കൊടുക്കാമെന്നു ധരിപ്പിച്ച് തുറവൂർ സ്വദേശിയിൽ നിന്നും 2,55,000 രൂപ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.
തുടർന്ന് യുവാവ് നൽകിയ പരാതിയിൽ അനീഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.