Kerala

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതി മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടുമൊരു മരണം. ശക്തമായ കാറ്റിലും മഴയും നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതി മരിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറണാകുളം വടക്കേക്കര സത്താർ ഐലന്റ് സ്വദേശി ആര്യ ശ്യാം മേനോനാണ്(34) മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയരാൻ എത്തിയ യുവതിയുടെ തലയിൽ മൂന്നാം നിലയിൽ നിന്നും കോൺക്രീറ്റ് കട്ട പതിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ അങ്കമാലിയിലെ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു

ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്. മകൾക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിൽ എത്തിയത്. എന്നാൽ മകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!