Kerala
വാഗമണിൽ ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു; അപകടത്തിൽ ആറ് പേർക്ക് പരുക്ക്

വാഗമൺ റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. 43കാരിയായ കുമരകം കമ്പിച്ചിറയിൽ ധന്യയാണ് മരിച്ചത്.
വേലത്തുശേരിക്ക് സമീപത്താണ് അപകടം. കുമരകത്ത് നിന്നെത്തിയ 12 പേരടങ്ങുന്ന സംഘം തിരികെ പോകുമ്പോഴാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.