Kerala
വടക്കഞ്ചേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. തോണിപ്പാടം സ്വദേശി ഇന്ദിരയാണ് അറസ്റ്റിലായത്
ആലത്തൂർ പോലീസിന്റേതാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണമ്പ്ര സ്വദേശി നേഹയെ ഭർത്താവ് പ്രദീപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കേസിൽ ഭർത്താവ് പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളിലാണ് കേസ്