Kerala
കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ കേളകം സ്വദേശിനിയാണ് യുവതി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോൾ വീട്ടിൽ രണ്ട് വയസ്സുള്ള മകനല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജിസ്‌നയുടെ ഭർത്താവ്.