Kerala

കാലടി നിലീശ്വരത്ത് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജിജിത സതീഷ്(29) ആണ് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ്. ഭർത്താവനും രണ്ട് കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ജിജിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇളയ മകനാണ് അമ്മയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല

Related Articles

Back to top button
error: Content is protected !!