സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി പുതുപ്പാടി സ്വദേശി പെരുമ്പള്ളി തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് (22) കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലത്ത് നിന്നും പിലാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിലാശേരി സ്വദേശിനിയെ ബൈക്കിൽ പിന്തുടരുകയും കുറുങ്ങോട്ടുപാലത്തിന് സമീപത്ത് വച്ച് തടഞ്ഞ് നിർത്തി ഉപദ്രവിക്കുകയായിരുന്നു.
തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചതിന് കുന്നമംഗലം സ്റ്റേഷനിലും വീട്ടിൽ കയറി നഗ്നതാ പ്രദർശനം നടത്തി സ്ത്രീയെ കയറിപ്പിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി മോർഫ് ചെയ്ത് ചിത്രങ്ങൾ അയച്ച സംഭവത്തിൽ താമരശേരി സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.