Kerala
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നതാപ്രദർശനം നടത്തിയ സ്ത്രീക്ക് ഒരു വർഷം കഠിന തടവും പിഴയും ശിക്ഷ. കാട്ടാക്കട കള്ളോട്ട് സ്വദേശി സർജനത്ത് ബീവിയെയാണ്(66) ശിക്ഷിച്ചത്
കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് നടപടി. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
സ്കൂളിലേക്ക് സൈക്കിളിൽ പോയ കുട്ടിക്ക് നേരെയായിരുന്നു നഗ്നതാ പ്രദർശനം. കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.