Kerala

നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണം

ഏഴ് മാസം മുമ്പ് വിവാഹം കഴിച്ച പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ആത്മഹത്യ ചെയ്തത്. ശഹാനയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്നും ശഹാനയെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ആക്ഷേപിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.

ഭര്‍ത്താവിന്റെ വീട്ടില്‍ ശഹാന മാനസിക പീഡനത്തിന് ഇരയായിരുന്നു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് ആരോപണം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ശഹാനയെ ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

Related Articles

Back to top button
error: Content is protected !!