Kerala
മർമ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; കൊടകരയിൽ ഉടമ അറസ്റ്റിൽ

തൃശൂർ: കൊടകരയിൽ മർമ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ അറസ്റ്റിൽ. വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. പ്രതിയെന്ന ആരോപിക്കപ്പെടുന്ന ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ(47) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സ തേടിയാണ് ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കികൊണ്ടാണ് പ്രതിയുടെ അതിക്രമം. ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് പീഡിപ്പിച്ചതായുമാണ് പരാതി.