Kerala
വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരടക്കം 45 പേർക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു

വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേരുൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. പ്രിയ, അരുമ, അഞ്ജലി എന്നി സമരക്കാർക്കടക്കമാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്
വിവിധ വിഭാഗങ്ങളിലായി 45 ഒഴിവുകൾ വന്നതോടെയാണ് അഡൈ്വസ് മെമ്മോ അയച്ചത്. പോക്‌സോ വിഭാഗത്തിൽ വന്ന 300ൽ 28, പോലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ
അഡൈ്വസ് മെമ്മോ ലഭിക്കാത്തവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരും. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ് ഉദ്യോഗാർഥികൾ