ഇന്നലെ പലസ്തീനൊപ്പം, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം: പുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമൊപ്പം എന്നെഴുതിയ ബാഗുമായാണ് പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ഇന്ന് എത്തിയത്. കഴിഞ്ഞ ദിവസം പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായും പ്രിയങ്ക ഗാന്ധി പാർലമെന്റിൽ വന്നിരുന്നു
ഇന്ന് പാർലമെന്റ് വളപ്പിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിന് ബംഗ്ലാദേശ് ബാഗുമായാണ് പ്രിയങ്ക നേതൃത്വം നൽകിയത്. ഇന്നലെ ലോക്‌സഭയിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ സർക്കാർ ഇടപെടണം. ഇത് ബംഗ്ലാദേശ് സർക്കാരുമായി ചർച്ച ചെയ്യുകയും വേദനിപ്പിക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും പ്രിയങ്ക പറഞ്ഞു