Sports
ഇന്നലെ വിരമിക്കൽ പ്രഖ്യാപനം; ഇന്ന് രാവിലെ ചെന്നൈയിൽ തിരിച്ചെത്തി ആർ അശ്വിൻ
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ ചെന്നൈയിൽ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരത്തോടെ ബ്രിസ്‌ബേനിൽ വെച്ച് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയ അശ്വിൻ ഇന്ന് രാവിലെ തന്നെ നാട്ടിലെത്തുകയായിരുന്നു. അശ്വിൻ നാട്ടിലേക്ക് മടങ്ങുകയാണെന്ന് രോഹിത് ശർമ ഇന്നലെ അറിയിച്ചിരുന്നു
അശ്വിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ നിരവധി പേർ എത്തിയിരുന്നു. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാതെ വാഹനത്തിൽ കയറി നേരെ താരം വീട്ടിലേക്ക് പോകുകയായിരുന്നു. അശ്വിന്റെ ഭാര്യയും കുട്ടികളുമടക്കം വിമാനത്താവളത്തിൽ സ്വീകരിക്കാനായി എത്തിയിരുന്നു
പ്രതികരണം തേടിയെങ്കിലും പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞാണ് അശ്വിൻ മടങ്ങിയത്. ഇത് ശരിയായ സമയമല്ലെന്നും എല്ലാവരെയും വിളിച്ച് പിന്നീട് സംസാരിക്കാമെന്നും അശ്വിൻ പറഞ്ഞു.