Travel

പുതിയ ഐഫോൺ വാങ്ങാം; വൻ വിലക്കുറവ് ലഭ്യമായിട്ടുണ്ട്

ഒരു ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. സ്മാർട്ട്ഫോണുകളുടെ രാജാവായി കൂടുതൽ പേരും കരുതുന്നത് ഐഫോണിനെയാണ്. ​കൈയിൽ ഒരു ഐഫോൺ ഉള്ളത് ഒരു ഗമയായിത്തന്നെ ആളുകൾ കരുതുന്നു. എന്നാൽ ഉയർന്ന വില പലപ്പോഴും വില്ലനായി മാറുകയും ഐഫോൺ എന്നത് ആഗ്രഹം മാത്രമായി അ‌വശേഷിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ വിവിധ ഓഫർ സെയിലുകളുടെ സമയത്ത് ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമാകാറുണ്ട്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അ‌ത്രയധികം ഉള്ളതിനാൽത്തന്നെ, ഓഫർ സെയിലുകളുടെ മുഖ്യ ആകർഷണം ഐഫോണുകൾക്കുള്ള ഡിസ്കൗണ്ടുകൾ ആയിരിക്കും. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേയോട് അ‌നുബന്ധിച്ച് ഓഫർ സെയിൽ നടക്കുന്നുണ്ട്. ഇവിടെയും ഐഫോൺ തന്നെയാണ് താരം.

ഐഫോണിന്റെ 14 മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അ‌വസരം ഉണ്ട്. ഐഫോൺ 14യ്ക്ക് ശേഷം ഐഫോൺ 15, ഐഫോൺ 16 എന്നീ സീരീസുകൾ വിപണിയിൽ എത്തിയിരുന്നു എന്നത് വേറെ കാര്യം. എങ്കിലും വിലക്കുറവിൽ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഐഫോൺ 14 ഒരു മികച്ച ഓപ്ഷനായി നിലകൊള്ളുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 14യുടെ 128 ജിബി അ‌ടിസ്ഥാന വേരിയന്റിന് 79,900 രൂപയായിരുന്നു വില. എന്നാൽ ഐഫോൺ 15 ഇറങ്ങിയതോടെ ഇതിന്റെ വില 69,900 രൂപയായും പിന്നീട് ഐഫോൺ 16 ഇറങ്ങിയതോടെ വില 59,900 രൂപയായും കുറഞ്ഞു. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ഇതിലും വളരെ കുറഞ്ഞ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് ഐഫോൺ 14യുടെ 59,900 രൂപ വിലവരുന്ന അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 50,900 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ വില 49,400 രൂപയായി കുറയും. എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.

എക്സ്ചേഞ്ച് ഡിസ്കൗണ്ടായി പരമാവധി 30200 രൂപ വരെ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക. എങ്കിലും ഐഫോൺ 12, ഐഫോൺ 13 പോലുള്ള പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ഈ എക്സ്ചേഞ്ച് ഓഫറിൽ മികച്ച വില തന്നെ ലഭ്യമാകും.

ഇപ്പോൾ ഐഫോൺ 14 മോഡലിന് ഫ്ലിപ്പ്കാർട്ടിൽ ലഭിച്ചിരിക്കുന്നത് ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് മികച്ച ഒരു ഡിസ്കൗണ്ട് ഡീൽ ​തന്നെയാണ്. ആമസോണിൽ ഇതേ മോഡൽ 54900 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടായി 1000 രൂപ ഇളവ് ലഭിക്കും. എങ്കിലും 53900 രൂപ വിലവരും. ഇതിനെ അ‌പേക്ഷിച്ച് വളരെ ഭേദം ഫ്ലിപ്പ്കാർട്ട് ഡീൽ തന്നെയാണ്.

എന്നാൽ കുറച്ചുകൂടി പണം മുടക്കാൻ തയാറുള്ളവർക്ക് ഐഫോൺ 15 പരിഗണിക്കാവുന്നതാണ്. ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 58,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഐഫോൺ 14യ്ക്ക് ലഭിക്കുന്നതുപോലെ, ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഈ മോഡലിനും ലഭ്യമാണ്. പരമാവധി 36750 രൂപയാണ് ഈ ഫോണിന് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ഏറ്റവും പുതിയ ഐഫോൺ തന്നെ വേണം എന്നുള്ളവർക്ക് ഐഫോൺ 16 ഡീൽ പരിഗണിക്കാം. ഇതും ഡിസ്കൗണ്ട് വിലയിൽ ആണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഐഫോൺ 16 അ‌ടിസ്ഥാന മോഡൽ 69,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഈ മോഡലിനും ലഭ്യമാണ്.

 

Related Articles

Back to top button
error: Content is protected !!